മാര്യോ വർഹാസ് യോസ | |
---|---|
ദേശീയത | Peruvian, Spanish |
പഠിച്ച വിദ്യാലയം | National University of San Marcos, Complutense University of Madrid |
അവാർഡുകൾ | Nobel Prize in Literature 2010 |
പങ്കാളി | Julia Urquidi (1955–1964) Patricia Llosa (1965–present) |
കുട്ടികൾ | Álvaro Vargas Llosa Gonzalo Vargas Llosa Morgana Vargas Llosa |
വെബ്സൈറ്റ് | |
http://www.mvargasllosa.com |
പെറുവിൽനിന്നുള്ള ഒരു എഴുത്തുകാരനും, രാഷ്ട്രീയ പ്രവർത്തകനും, പത്രപ്രവർത്തകനും, ഗ്രന്ഥകാരനുമാണ് ഹോർഹെ മാര്യോ പെഡ്രോ വർഹാസ് യോസ (സ്പാനിഷ് ഉച്ചാരണം: ) (ജ: മാർച്ച് 28, 1936). ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളും, അദ്ദേഹത്തിന്റെ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനുമാണ് യോസ. 2010-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം നേടിയിട്ടുണ്ട്. മനുഷ്യന്റെ ചെറുത്ത്നില്പിന്റെയും വീഴ്ചയുടെയും വിപ്ലവത്തിന്റെയും നേർച്ചിത്രങ്ങൾ തീക്ഷ്ണതയോടെ വരച്ചു കാട്ടുന്നതിലെ മികവിനാണ് പുരസ്ക്കാരമെന്നു നോബൽ സമിതി വ്യക്തമാക്കി. മികച്ച കഥപറച്ചിൽകാരനെന്നാണ് നിരൂപകർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സ്പോർട്സ്, ചിത്രകല,രാഷ്ട്രീയം ,ചരിത്രം, സിനിമ തുടങ്ങി നാനാമേഖലയിലും ഗഹനമായ പാണ്ഡിത്യം ഉള്ള ആളാണ് യോസ. ആഖ്യാനശൈലിയിൽ വ്യത്യസ്തത പുലർത്തി, ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ ജീവിത യാഥാർത്ഥ്യങ്ങൾ ലോക സാഹിത്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. മറ്റേതൊരു ലാറ്റിൻ അമേരിക്കൻ ബൂം എഴുത്തുകാരനെയുംകാൾ അന്താരാഷ്ട്രതലത്തിൽ സ്വാധീനം ചെലുത്തുവാൻ യോസയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ചില നിരൂപകർ വിലയിരുത്തുന്നു.
ആദ്യകാലത്ത് ക്യുബൻ വിപ്ലവത്തെ ശക്തമായി പിന്തുണക്കുകയും ഫീദൽ കാസ്ട്രോയെ വാഴ്ത്തുകയും ചെയ്തിരുന്ന ല്ലോസ, പിന്നീട് ക്യുബയിലെ അസ്വാതന്ത്ര്യത്തിനെതിരായി രംഗത്തെത്തി. 1990-ൽ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അര നൂറ്റാണ്ടിന്റെ ദൈർഘ്യമുള്ള യോസയുടെ സാഹിത്യജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് വിഷയസ്വീകരണത്തിലും ശില്പനിർമിതിയിലും അദ്ദേഹം പുലർത്തിയിട്ടുള്ള ആദ്ഭുതാവഹമായ വൈവിധ്യമാണ്. യോസ,സ്തോഭജനകമായ രാഷ്ട്രീയ നോവലുകൾ എഴുതിയിട്ടുണ്ട്. ലൈംഗികതയുടെ ഉൽക്കടമായ ആവിഷ്കരണം അടങ്ങുന്ന ചില കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്. മറ്റു ചില രചനകളിൽ റിപ്പോർട്ടാഷും ഭ്രമകല്പനയും കൂടിപ്പിണയുന്നു. നോവൽ ശില്പത്തിലും ആഖ്യാന മാർഗങ്ങളിലും അനവധി പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള യോസ, നോവലിന്റെ കലയെ വികസ്വരമാക്കിയ സാഹിത്യകാരന്മാരുടെ മുൻപന്തിയിൽ നിൽക്കുന്നു.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |